കരീം ബെന്‍സെമക്ക് കോവിഡ് 19 പോസിറ്റീവ്
സ്റ്റാർ സ്‌ട്രൈക്കർ കരീം ബെൻസെമ കോവിഡ് -19 ന് പോസിറ്റീവ് പരീക്ഷിച്ചതായി റയൽ മാഡ്രിഡ് വെളിപ്പെടുത്തി.കാർലോ അൻസെലോട്ടിയുടെ കീഴില്‍ ഒരു മികച്ച സീസണിനു വേണ്ടിയുള്ള മുന്നൊരുക്കത്തില്‍ ആണ് റയല്‍.ഇനി താരം പ്രീ സീസന്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഉള്ള സാധ്യത വളരെ കുറവ് ആണ്.
ബ്ലാങ്കോസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഒരു ഹ്രസ്വ പ്രസ്താവന ഇപ്രകാരമാണ്: “ഞങ്ങളുടെ കളിക്കാരൻ കരീം ബെൻസെമ കോവിഡ് -19 ന് പോസിറ്റീവ് പരീക്ഷിച്ചതായി റയൽ മാഡ്രിഡ് സി. എഫ്. സ്ഥിരീകരിക്കുന്നു.”താരം യൂറോ കഴിഞ്ഞിട്ട് തന്നെ വളരെ വൈകിയാണ് റയല്‍ കാമ്പിലേക്ക് എത്തിയത്.അത്ലറ്റിക്ക് മാഡ്രിഡിനോട് കിരീടം അടിയറവു വച്ച റയല്‍ ഇത്തവണ എല്ലാം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പില്‍ ആണ്.പണം അങ്ങനെ മുടക്കിയിട്ടില്ല എങ്കിലും ഈ സീസണിനെ ബ്ലാങ്കോസ് ഏറെ പ്രതീക്ഷയോടെ ആണ് കാണുന്നത്.