ക്രൂസ് ജര്‍മനിയുടെ കളിയെ കൊല്ലുന്നു എന്ന് ലോത്തർ മാത്തൂസ്
ടോണി ക്രൂസിന്റെ ജർമന്‍ ജേഴ്സിയില്‍ യൂറോ 2020 കാമ്പെയ്ന് വീഴ്ചയാണെന്ന് ലോത്തർ മാത്തൂസ്.അദ്ദേഹം കളിക്കുന്ന രീതിയോട് തനിക്ക് യോജിപ്പില്ല” എന്നും മാത്യൂസ് പറഞ്ഞു.ഈ വേനൽക്കാലത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ജർമ്മനി എതിരാളികളായ ഇംഗ്ലണ്ടിന്റെ പക്കല്‍ നിന്നും തോല്‍വി ഏറ്റുവാങ്ങി പുറത്തേക്ക് കടന്നു.
ടൂര്‍ണമെന്റിനു ശേഷം ക്രൂസ് ജര്‍മന്‍ ജേഴ്സിയില്‍ നിന്ന് വിടവാങ്ങുകയും ചെയ്തു.യൂറോയിലെ തന്റെ ബിൽഡ്-അപ്പ് കളിയിൽ ക്രൂസ് വളരെ പതുക്കെ ആണ് എന്നും ഇത് പിച്ചിന്റെ അറ്റാക്കിംഗ് തെര്‍ഡില്‍ ജോവാകിം ലോയുടെ ടീമിന് തന്റെ പൂര്‍ണ ശക്തിയില്‍ ആക്രണം നടത്താന്‍ കഴിയുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അദ്ദേഹം ഇപ്പോള്‍ അത്ര വലിയ പ്രകടനം ഒന്നും അല്ല കാഴ്ച്ചവക്കുന്നത്.ടീമിന്റെ അറ്റാക്കിംഗ് പേസ് കുറയാന്‍ അദ്ദേഹം നിരന്തരം കാരണം ആകുന്നു.” മുന്‍ മ്യൂണിക്ക് – ജര്‍മനി താരം വെളിപ്പെടുത്തി.






































