European Football Foot Ball Top News

ഡെംബെലെയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് കോമാന്‍

July 20, 2021

ഡെംബെലെയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് കോമാന്‍

ബാഴ്സലോണയിലെ ഉസ്മാൻ ഡെംബെലെയുടെ സ്ഥിതി സങ്കീർണ്ണമാണെന്ന് റൊണാൾഡ് കോമാൻ സമ്മതിക്കുന്നു, കരാറിന്റെ അവസാന വർഷത്തിലേക്ക് കടന്ന താരം ബാഴ്സയില്‍ ഇത്രയും കാലം ആയിട്ടും സ്ഥിരത കാണിച്ചിട്ടില്ല.കഴിഞ്ഞ സീസണില്‍ കോമാനറെ കീഴില്‍ ആണ് താരം ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളത്.

“അദ്ദേഹത്തിന്റെ പരിക്കിൽ ഞാൻ നിരാശനാണ്.കഴിഞ്ഞ സീസണില്‍ അദ്ദേഹം ക്ലബിന് വേണ്ടി ചില ആഹ്ളാദ   നിമിഷങ്ങള്‍ കൊണ്ടുവന്നു.എന്നാല്‍ അദ്ദേഹവും ക്ലാബും ആയുള്ള കരാര്‍ വളരെ സങ്കീർണ്ണമാണ്.എത്രയും പെട്ടെന്ന് പരിക്കില്‍ നിന്നും മുക്തന്‍ ആയി അദ്ദേഹം ടീമില്‍ എത്തട്ടെ.”ക്ലബ്ബിന്റെ  ഔദ്യോഗിക വെബ്‌സൈറ്റിനോട് കോമാന്‍ പറഞ്ഞു.ഇംഗ്ലീഷ് ക്ലബുകള്‍ ആയ സിറ്റി, യുണൈറ്റഡ്,ലിവര്‍പ്പൂള്‍  എന്നിവര്‍  താരത്തിന്‍റെ വില്പനക്കായി ബാഴ്സയുടെ അടുത്ത് എത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

Leave a comment