European Football Foot Ball Top News

മറ്റ് ക്ലബുകള്‍ പണം ഒഴുക്കുമ്പോള്‍ ലിവര്‍പൂള്‍ പിശുക്ക് കാണിക്കുന്നു

July 15, 2021

മറ്റ് ക്ലബുകള്‍ പണം ഒഴുക്കുമ്പോള്‍ ലിവര്‍പൂള്‍ പിശുക്ക് കാണിക്കുന്നു

പ്രീമിയർ ലീഗ് എതിരാളികൾ വലിയ പണമിടപാടുകൾ നടത്തുന്നു എങ്കിലും ലിവര്‍പൂള്‍ മാത്രം പണം മുടക്കുന്നതില്‍ വലിയ പിശുക്ക് കാണിക്കുന്നു എന്ന് മുന്‍ ലിവര്‍പൂള്‍ താരം മർകസ് ബാബെൽ.യൂര്‍ഗന്‍ ക്ലോപ്പിന് വേണ്ടി ലിവര്‍പൂളില്‍ നല്ല ഒരു അറ്റാക്കിംഗ് ഓപ്ഷന്‍ ഇല്ല എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.ഇബ്രാഹിമ കൊണാറ്റെ എന്ന  ഫ്രഞ്ച് പ്രതിരോധക്കാരനുവേണ്ടി 36 മില്യൺ ഡോളർ ചിലവാക്കിയ ലിവര്‍പൂള്‍ തങ്ങളുടെ ഡിഫന്‍സ് ശക്തമാക്കിയിട്ടുണ്ട്.

ചെല്‍സി ഈ വരുന്ന സമ്മറില്‍ ഹാലണ്ടിനു വേണ്ടി 200 മില്യണ്‍ ചിലവാക്കാന്‍ തയ്യാറെടുക്കുന്നുണ്ട്.സിറ്റിയും ഗ്രീലിഷ് ഹാരി കെയിന്‍ എന്നിവര്‍ക്ക് വേണ്ടി നീക്കങ്ങള്‍ നടത്തുന്നുണ്ട്,സാഞ്ചോയേ  വങ്ങിയ  യുണൈറ്റഡ് ഇനിയും പണം ചിലവാക്കി കൊണ്ട് കൂടുതല്‍ താരങ്ങളെ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.ലിവര്‍പൂള്‍ മാത്രമാണ് താരതമ്യേനെ കുറവ് പണം ചിലവാക്കിയിട്ടുള്ളത്.

Leave a comment