European Football Foot Ball Top News

വരാനേയുടെ കാര്യത്തില്‍ യുണൈറ്റെഡും റയലും തമ്മില്‍ ഡീലില്‍ എത്തുന്നു

July 13, 2021

വരാനേയുടെ കാര്യത്തില്‍ യുണൈറ്റെഡും റയലും തമ്മില്‍ ഡീലില്‍ എത്തുന്നു

റെഡ് ഡെവിൾസ് റിയൽ മാഡ്രിഡ്‌  ഡിഫെൻഡറെ ഇറക്കാൻ നോക്കുന്നു.റാഫേൽ വരാനുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിക്കുന്നതിന് മാഞ്ചസ്റ്റർ യുണൈറ്റവളരെ അടുത്ഡ്ത് എത്തിയെന്ന് മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.ഫ്രാൻസ് ഇന്റർനാഷണൽ ഡിഫെൻഡർ നിലവിൽ അവധിയിലാണ്, റയൽ മാഡ്രിഡുമായി യാതൊരു ഫീസും അംഗീകരിച്ചിട്ടില്ല,എന്നാൽ റെഡ് ഡെവിൾസ് ഒരു കരാർ പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ്.

റയൽ മാഡ്രിഡ് താരത്തിന് വേണ്ടി ഏകദേശം 59 മില്യണ്‍ യൂറോ ആവശ്യപ്പെട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത്.യുണൈറ്റഡ് ഈ തുക നല്‍കാന്‍ സാധ്യതയുണ്ട് എന്ന്  മറ്റ് പ്രമുഘ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.ഈ സമ്മറില്‍ സെര്‍ജിയോ റാമോസ് റയല്‍ വിട്ടിരുന്നു.തന്‍റെ ഡിഫണ്ടിംഗ് ജോഡി പോയത് ഒരുപക്ഷേ വരാനെയെ പ്രതികൂലമായി ബാധിചിരുന്നുണ്ടാവും.വേള്‍ഡ് കപ്പ് നേടിയ ഫ്രഞ്ച് ടീമില്‍ വലിയ ഒരു പങ്കു വഹിച്ച താരം നാല് ചാമ്പ്യന്‍സ് ലീഗ്,മൂന്നു ലാ ലിഗ കിരീടങ്ങള്‍ നേടിയിരുന്നു.

Leave a comment