കാണികൾക്ക് പ്രവേശനം അനുവദിച്ച് കോപ്പ അമേരിക്ക
ബ്രസീൽ. കോപ്പ അമേരിക്കയിൽ നാളെ നടക്കുന്ന സ്വപ്ന ഫൈനലിൽ കാണികൾക്ക് പ്രവേശനം അനുവദിച്ച് ബ്രസീലിയൻ സർക്കർ. ടൂർണമെൻ്റ് നടത്തിപ്പുകാരായ കോൺമബോളിൻ്റെ അഭ്യർത്ഥന പ്രകാരം ആണ് ബ്രസീലിയൻ പ്രാദേശിക ഭരണ കൂടം പത്ത് ശതമാനം കാണികൾക്ക് പ്രവേശനം അനുവദിച്ചത്.
ബ്രസീലിൽ താമസിക്കുന്ന പത്ത് ശതമാനം അതായത് 5500 പേർക്കാണ് പ്രാദേശിക സർക്കർ മാറക്കാനയിലേക്ക് പ്രവേശനം അനുവദിച്ചത്.
മാറക്കാന സ്റ്റേഡിയത്തിന് 78000 സീറ്റ് കപ്പാസിറ്റി ഉണ്ടെങ്കിലും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത് 55000 സീറ്റിങ് ആണ്. അതിനാൽ ആണ് പത്ത് ശതമാനം 5500 പേർക്ക് ആയി അംഗീകരിച്ചത്.