European Football Foot Ball Top News

ഹാലണ്ടിനെ കൊണ്ടുവാരന്‍ രണ്ടും കല്‍പ്പിച്ചു ചെല്‍സി

July 8, 2021

ഹാലണ്ടിനെ കൊണ്ടുവാരന്‍ രണ്ടും കല്‍പ്പിച്ചു ചെല്‍സി

എന്ത് വില കൊടുത്തും എര്‍ലിംഗ് ഹാലണ്ടിനെ തങ്ങളുടെ പക്കലേക്ക് അടുപ്പിക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ് ചെല്‍സി.സ്റ്റാർ സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡിന് 175 മില്യൺ ഡോളർ വരെ ബോറുസിയ ഡോർട്മുണ്ടിനു  വാഗ്ദാനം ചെയ്യാൻ ചെൽസി തയ്യാറെടുക്കുകയാണെന്ന് 90 മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു.ഡോർട്മണ്ടിന് ഇത്രയും ഉയർന്ന ബിഡ് നിരസിക്കാൻ കഴിയില്ലെന്ന് ബ്ലൂസ് വിശ്വസിക്കുന്നു.

ട്രാൻസ്ഫർ മാർക്കറ്റിൽ ലഭ്യമായ ഏറ്റവും മികച്ച യുവ ഫോർവേഡുകളായി ഹാലാൻഡും കൈലിയൻ  എംബപ്പേയും കണക്കാക്കപ്പെടുന്നു, മാഞ്ചസ്റ്റർ യുണൈറ്റഡ് ജാഡൺ സാഞ്ചോയെ വാങ്ങി കൊണ്ട് തങ്ങളുടെ അറ്റാക്കിംഗ് ഓപ്ഷന്‍സ് മെച്ചപ്പെടുത്തി അതിനാല്‍ ചാമ്പ്യന്‍സ് ലീഗ് നേടിയ ചെല്‍സി തങ്ങളുടെ സമ്മര്‍ ട്രാന്‍സഫര്‍ മോശം ആക്കാന്‍  വഴിയില്ല.യുറോപ്പിലെ പല ക്ലബുകളും താരത്തിനെ നോട്ടമിട്ടിട്ട് ഉണ്ട് എങ്കിലും വലിയ തുക നല്‍കാന്‍ ഇപ്പോള്‍ പല ക്ലബുകളും മടിക്കുന്നു എന്നതാണ് സത്യം.

 

Leave a comment