കോപ്പ അമേരിക്ക ഫൈനലില്‍ ജീസസിനെ വിലക്കിയതിനെ തുടര്‍ന്ന് CONMEBOL ന് നെയ്മറിന്റെ വിമര്‍ശനം
അർജന്റീനയ്‌ക്കെതിരായ ശനിയാഴ്ച നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീൽ ടീം അംഗമായ ഗബ്രിയേൽ ജീസസിനെ കോൺഫെഡറേഷൻ സസ്‌പെൻഡ് ചെയ്തതിനെത്തുടർന്ന് നെയ്മർ കോൺമെബോളിനെ രൂക്ഷമായി വിമര്‍ശിച്ചു.ചിലിക്ക് എതിരായ ക്വാർട്ടർ ഫൈനലിൽ യൂജീനിയോ മേനയുടെ മുഖത്തേക്ക് ” ഫ്ലൈയിംഗ് കിക്ക് ” ചെയ്തതിനു അദ്ദേഹത്തിനു ചുവന്ന കാർഡ് ലഭിച്ചിരുന്നു.
പെറുവിനെതിരായ ബ്രസീലിന്റെ സെമി ഫൈനൽ മത്സരം ജീസസിന് നഷ്ട്ടം ആയിരുന്നു. അതിനു ശേഷം താരത്തിനെ ഒരു അധിക ഗെയിം സസ്പെൻഡ് ചെയ്യുമെന്നും അപ്പീൽ നൽകാൻ കഴിയില്ലെന്നും CONMEBOL ചൊവ്വാഴ്ച പ്രഖ്യാപിച്ചു.തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ നെയ്മർ തന്റെ എതിർപ്പ് വ്യക്തമാക്കി: “ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്ന ആളുകളുടെ കീഴില്‍ കളിക്കുക എന്നത് വളരെ വിഷമകരം ആണ്.”ജീസസും തന്‍റെ വിമര്‍ശനം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.”രണ്ട് മത്സരങ്ങളുടെ വിലക്കും അപ്പീലും ഇല്ലേ? അഭിനന്ദനങ്ങൾ CONMEBOL. എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടില്ലെന്ന് ഞാൻ കരുതുന്നു.”






































