വിരമിക്കാനൊരുങ്ങി ഗാരെത് ബെയിൽ
ഇംഗ്ലണ്ട്. അടുത്ത സീസനോടു കൂടി ക്ലബ്ബ് ഫുട്ബോളിൽ നിന്ന് വിരമിക്കാൻ ഒരുങ്ങി സൂപ്പർ താരം ഗാരത് ബയിൽ എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് . ലോൺ അടിസ്ഥാനത്തിൽ റയൽ മാഡ്രിഡിൽ നിന്നും പ്രീമിയർ ലീഗ് ക്ലബ്ബ് ആയ ടോട്ടെൻ ഹാം ഹോട്സ്പെറിൽ ആണ് താരം നിലവിൽ കളിക്കുന്നത്.
2020 യൂറോ കപ്പിൽ വെയിൽസിന് വേണ്ടി കാര്യമായ ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല എങ്കിൽ പോലും അടുത്ത വർഷം വരുന്ന ഖത്തർ വേൾഡ് കപ്പിൽ രാജ്യത്തിനായി കളിക്കാൻ ഉണ്ടാകും എന്നും താരം വെളിപ്പെടുത്തി.






































