യൂറോ ആദ്യ സെമി ; ഇറ്റലി vs സ്പെയിന്‍
യൂറോ 2020 സെമി ഫൈനലിൽ ഇറ്റലി പഴയ ശത്രുക്കളായ സ്പെയിനുമായി ഏറ്റുമുട്ടുന്നു. ഇരുവരും കഴിഞ്ഞ യൂറോകളില്‍ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്.2012 യൂറോ ഫൈനലില്‍ ഇറ്റലിയെ സ്പെയിന്‍ പരാജയപ്പെടുത്തി എങ്കില്‍ 16 ല്‍ സ്പെയിനിനെ ഇറ്റലി റൗണ്ട് ഓഫ് 16 ല്‍ മറികടന്നു.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് ഇരുഅവ്രും തമ്മില്‍ ഉള്ള മത്സരം നടക്കാന്‍ പോകുന്നത്.
മ്യൂണിക്കിൽ ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനൽ വിജയത്തെത്തുടർന്ന്, പ്രചോദനം ഉൾക്കൊണ്ട ഇറ്റലി ടീം ആണ് നിലവില്‍ സ്പെയിനിനെക്കാള്‍ കൂടുതല്‍ ശക്തര്‍.പഴുതടച്ച പ്രതിരോധവും മിന്നല്‍ വേഗത്തില്‍ ഉള്ള അറ്റാക്കിംഗ് കണക്ഷന്‍ പ്ലേയിങ്ങും സ്പെയിനിന് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കും.മിഡ്ഫീല്‍ഡില്‍ മികച്ച രീതിയില്‍ കളി മെനയുന്ന സ്പെയിനിന്‍റെ ഫോര്‍വേഡ് ശരാശരിയിലും താഴെ ആണ് നിലവാരം.






































