ഖത്തര്‍ വേള്‍ഡ് കപ്പ് വരെ ബെല്‍ജിയതിനെ റോബർട്ടോ മാർട്ടിനെസ് നയിക്കും
യൂറോ 2020 ലെ മറ്റൊരു പ്രധാന ടൂർണമെന്റ് പരാജയം നേരിട്ട റോബർട്ടോ മാർട്ടിനെസ് 2022 ലോകകപ്പ് വരെ ബെൽജിയം ബോസായി തുടരും.രാജ്യത്തിന്‍റെ സുവര്‍ണ തലമുറ എന്ന പേര് ലഭിച്ചിട്ടും ഈ ടീം വെച്ച് കൊണ്ട് ഒന്നും നേടാന്‍ ഇദ്ദേഹത്തിനായില്ല.ഈ യൂറോയില്‍ കിരീടം നേടാനുള്ള ഫെവരിറ്റ്സ് ബെല്‍ജിയം ആയിരന്നു.
മാർട്ടിനെസിനെ യൂറോപ്പിലുടനീളമുള്ള വിവിധ ക്ലബുകള്‍ അന്വേഷിക്കുന്നുണ്ട് എങ്കിലും ബെൽജിയത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ ബോസേർട്ട് മുൻ വിഗൻ ഖത്തര്‍ വേള്‍ഡ് കപ്പ് തീരുന്നത് വരെ മാര്‍ട്ടിനെസ് ബെല്‍ജിയന്‍ ബോസായി തുടരും എന്നറിയിച്ചു. നിലവില്‍ ബെല്‍ജിയം ടീം സെപ്റ്റംബർ, ഒക്ടോബർ ഗെയിമുകൾക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






































