ഇന്ത്യയെ മറികടന്ന ലങ്കയ്ക്ക് പുതിയ റെക്കോർഡ്
ഏതാനും കുറെ വർഷങ്ങളായി മോശം പ്രകടനം നടത്തുന്ന ശ്രീലങ്കയ്ക്ക് നാണക്കേടിൻ്റെ പുതിയ ഒരു റെക്കോർഡ് കൂടി. ഇംഗ്ലണ്ടിന് എതിരെ വ്യാഴാഴ്ച നടന്ന മത്സരത്തിൽ പരാജയപ്പെട്ടതോടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോറ്റ ടീം എന്ന റെക്കോഡ് ശ്രീലങ്ക സ്വന്തമാക്കി. 427 തോൽവി എന്ന റെക്കോർഡ് (428) ആണ് ശ്രീലങ്ക മറികടന്നത്.
859 ഏകദിനങ്ങൾ കളിച്ച ലങ്ക 390 വിജയവും 428 തോൽവിയും ആണ് ഉള്ളത്. അഞ്ച് മത്സരങ്ങൾ ടൈ ആയപ്പോൾ 37 മത്സരങ്ങൾക്ക് ഫലം ഇല്ലാതെ ആയി. 933 മത്സരങ്ങൾ കളിച്ച ഇന്ത്യയ്ക്ക് 427 തോൽവികൾ ഉണ്ടെങ്കിലും 516 മത്സരം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വിജയ ശരാശരി 54.67 ആണ്. ലങ്കയുടെ വിജയ ശരാശരി 47.74 ആണ്.
ശതമാന കണക്കിൽ വിജയ ശരാശരിയിൽ മുന്നിട്ടു നിൽക്കുന്നത് സൗത്ത് ആഫ്രിക്ക ആണ്. 63.77 ശതമാനമാണ് വിജയ ശരാശരി.






































