ബുക്കയോ സക്ക യുക്രെനിനെതിരെ കളിക്കാന്‍ സാധ്യത കുറവ് എന്ന് സൗത്ത്ഗെറ്റ്
പരിശീലനത്തിൽ ആഴ്സണൽ വിംഗറിന് നേരിയ കൂട്ടിമുട്ടല്‍ നേരിട്ടതിനാല്‍ ശനിയാഴ്ച യൂറോ 2020 ക്വാർട്ടർ ഫൈനലിൽ യുക്രെയ്നുമായുള്ള മത്സരത്തില്‍ ബുക്കായോ സാക്ക കളിക്കുമോ എന്ന കാര്യം സംശയം ആണ്.ഇംഗ്ലണ്ടിന്റെ അവസാന രണ്ട് മത്സരങ്ങളിൽ ഓരോന്നും സാക്ക ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നു.റോമിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താരത്തിന് കഴിയുമോ എന്ന കാര്യത്തില്‍ തീര്‍ച്ച വരുത്താന്‍ ഇന്ന് വൈകീട്ട് ഉള്ള ഫിറ്റ്നസ് പരിശോധനയിൽ അദ്ദേഹം വിജയിക്കേണ്ടിവരും.
സൗത്ത് ഗെറ്റ് മത്സരത്തിനു മുന്നോടിയായുള്ള വാര്‍ത്ത സമ്മേള്ളനത്തില്‍ ആണ് ഈ വാര്‍ത്ത അദ്ദേഹം പുറത്ത് വിട്ടത്.സകയ്ക്ക് പകരക്കാരനായി സൗത്ത്ഗേറ്റിന് മറ്റ് പല ഓപ്ഷനുകളുണ്ട്.ഫിൽ ഫോഡനും ജാക്ക് ഗ്രീലിഷിനെയോ സൗത്ത് ഗെറ്റ് ഇന്ന് ആദ്യ ഇലവനില്‍ പരീക്ഷിക്കും.






































