European Football Foot Ball Top News

സെമിയില്‍ പ്രവേശിച്ച് സ്പെയിന്‍

July 3, 2021

സെമിയില്‍ പ്രവേശിച്ച് സ്പെയിന്‍

സ്പെയിനിനു ആവേശകരമായ വിജയം.സ്വിറ്റ്സര്‍ലാണ്ടിനെതിരെ സമനിലയില്‍ പിരിഞ്ഞെങ്കിലും  പെനാല്‍ട്ടി ഷൂട്ട്‌ ഔട്ടിലേക്ക് തിരിഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ നേടി കൊണ്ട് സ്പെയിന്‍ യൂറോ സെമി ഫൈനലില്‍ എത്തി.എക്സ്ട്രാ ടൈം തീരുമ്പോള്‍ ഇരുവരും ഓരോ ഗോള്‍ നേടി.

ആദ്യ പകുതിയില്‍ ഡെന്നിസ്  സക്കറിയ നേടിയ ഓണ്‍ ഗോളില്‍ സ്പെയിന്‍ ലീഡ് എടുത്തു.68 ആം മിനുട്ടില്‍ മറുപടി ഗോള്‍ വന്നത് ശക്കീരിയുടെ ബൂട്ടില്‍ നിന്ന്.പിന്നീട് വിജയ ഗോളിന് സ്പെയിന്‍ കിണഞ്ഞു പരിശ്രമിച്ചു എങ്കിലും ഒരു ഗുണവും ഉണ്ടായില്ല.ആദ്യ പെനാല്‍ട്ടി പോസ്റ്റ്‌ ബാറിലേക്ക് അടിച്ച് ബുസ്ക്കട്ട്സ് സ്പെയിനിന്റെ സമ്മര്‍ദം കൂട്ടി എങ്കിലും സ്വിസ്സ് താരങ്ങളുടെ മോശം പെനാല്‍ട്ടി ഷൂട്ട്‌ സ്പെയിനിന് ഭാഗ്യമായി തീര്‍ന്നു.

Leave a comment