Foot Ball Top News

ക്വാര്‍ട്ടറില്‍ ബ്രസീലിനു എതിരാളി ചിലി

July 2, 2021

ക്വാര്‍ട്ടറില്‍ ബ്രസീലിനു എതിരാളി ചിലി

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ചിലിയുമായി ഏറ്റുമുട്ടും.ഇരുവരും കഴിഞ്ഞ കോപ ടൂര്‍ണമെന്റിലെ ചാമ്പ്യന്മാര്‍ ആയതിനാല്‍ മത്സരത്തില്‍ തീ പാറുമെന്ന് ഉറപ്പ്. ഇക്വഡോറിനെതിരായ നിരാശാജനകമായ സമനിലയിൽ പിരിഞ്ഞു എങ്കിലും ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തന്നെ ആണ് ബ്രസീല്‍.അതേസമയം ഗ്രൂപ്പ് എയിൽ ചിലി നാലാം സ്ഥാനത്തെത്തി.പണ്ടത്തെ ഫോം ഇല്ലെങ്കിലും ബ്രസീലിന്‍റെ വഴി മുടക്കാനുള്ള കരുത്ത് ഇപ്പോഴും ചിലിക്ക് ഉണ്ട്.

നാളെ രാവിലെ ഇന്ത്യന്‍ സമയം അഞ്ചരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മത്സരം.2019 ൽ ട്രോഫി ഉയർത്തിയതിന് ശേഷം കോപ്പ അമേരിക്ക കിരീടം സ്വന്തം മണ്ണിൽ നിലനിർത്താമെന്ന വലിയ പ്രതീക്ഷകളോടെ ആണ് ബ്രസീല്‍ മത്സരത്തിനു ഇറങ്ങാന്‍ പോകുന്നത്.മറ്റുള്ള കോപ രാജ്യങ്ങള്‍ വലിയ പ്രതിസന്തികളോടെ കടന്നു പോകുമ്പോള്‍ താരതമ്യേനെ  ബ്രസീലിനു വലിയ കുഴപ്പങ്ങള്‍ ഒന്നുമില്ല.സൂപ്പര്‍ സ്റ്റാറുകളുടെ പട തന്നെ ഉള്ള ബ്രസീല്‍ തന്നെ ആണ് കോപയിലെ ഏറ്റവും അപകടകാരികള്‍ ആയ ടീം.

 

Leave a comment