കോപ ക്വാര്‍ട്ടര്‍ നാളെ പുലര്‍ച്ചെ ആരംഭിക്കും
കോപ അമേരിക്ക ക്വാർട്ടർ ഫൈനലിന്റെ ആദ്യ മത്സരത്തിൽ പെറുവും പരാഗ്വേയും വെള്ളിയാഴ്ച ഗോയാനിയയിൽ ഏറ്റുമുട്ടും.അവരുടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ പെറുവിനു എതിരാളികള്‍ അപ്പുറത്തെ ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായ പരാഗ്വേ ആണ്.നാളെ രാവിലെ ഇന്ത്യന്‍ സമയം രണ്ടരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മത്സരം നടക്കാന്‍ പോകുന്നത്.
കോപ ക്വാര്‍ട്ടറില്‍ പെറു പ്രവേശിക്കുന്നത് പലവിധ സ്വപ്നങ്ങളോടെ ആണ്.കഴിഞ്ഞ ടൂർണമെന്റിൽ ഫൈനലിലെത്തിയ അവര്‍ ശക്തമായ ഗ്രൂപ്പ് പ്രകടനത്തിന് ശേഷം ക്വാർട്ടർ ഫൈനലിലൂടെ വീണ്ടും മുന്നേറാൻ ആഗ്രഹിക്കുന്നു.ശക്തര്‍ ആയ പെറുവിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ പരാഗ്വേ വളരെ അധികം ആത്മവിശ്വാസത്തില്‍ ആണ് മത്സരത്തിനു ഇറങ്ങുന്നത്.തങ്ങളുടെ താരങ്ങളുടെ വേഗത മുതലാക്കി കൊണ്ട് കളം ഭരിക്കാന്‍ ആയിരിക്കും പരഗ്വായുടെ തന്ത്രം.






































