ടോണി ക്രൂസ് പടിയിറങ്ങുന്നു
നീണ്ട 11 വർഷത്തെ കരിയറിന് തിരശീല വീഴുന്നു. ജർമനിയുടെ ഇതിഹാസ താരം ടോണി ക്രൂസ് ദേശീയ ടീമിൽ നിന്ന് വിരമിക്കുന്നു. എൻ്റെ മുഴുവൻ സമയവും റയൽ മാഡ്രിഡിനായി മാറ്റി വെക്കുന്നു എന്നാണ് താരം പ്രതികരിച്ചത്.
2010 ൽ ആണ് ക്രൂസ് ജർമനിയ്ക്കായി തൻ്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറിയത്. 2010 ലെ ലോക കപ്പ് ടീമിലും 2012 ലെ യൂറോ കപ്പ് ടീമിലും അംഗമായിരുന്നു. 2014 ഫിഫ ലോക കപ്പ് നേടിയ ടീമിലെ അംഗമായിരുന്നു ക്രൂസ്. ലോക കപ്പ് നേടുന്ന ആദ്യ കിഴക്കൻ ജർമൻ കളിക്കാരൻ എന്ന നേട്ടവും ടോണി ക്രൂസിന് സ്വന്തമാണ്.






































