ഹക്കീമി ഉടന്‍ പിഎസ്ജിയില്‍ ചേരും
അടുത്ത 24 മണിക്കൂറിനുള്ളിൽ വിംഗ് ബാക്ക് അക്രഫ് ഹക്കിമി പിഎസ്‌ജി കളിക്കാരനാകുമെന്ന് ഇന്റർ സിഇഒ ഗ്യൂസെപ്പെ മരോട്ട സ്ഥിരീകരിച്ചു.കഴിഞ്ഞ വേനൽക്കാലത്ത് റയൽ മാഡ്രിഡിൽ നിന്ന് താരം ഇന്‍ററിലേക്ക് കൂട് മാറിയിരുന്നു.ക്ലബ്ബുമായുള്ള ആദ്യ സീസണിൽ 2020-21 സീരി എ കിരീടം ഉയർത്താൻ മൊറോക്കൻ താരം തന്‍റെ ക്ലബ്ബിനെ സഹായിച്ചു.എന്നിരുന്നാലും, ഇന്ററിന്റെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ, ഫണ്ട് സ്വരൂപിക്കുന്നതിനായി ക്ലബ് ഹക്കിമിയെ വിൽക്കാൻ നിർബന്ധിതര്‍ ആയി.

“ഞങ്ങൾ ഹക്കിമിയുടെ ട്രാന്‍സ്ഫര്‍ 24 മണിക്കൂറിനിടെ പൂര്‍ത്തിയാക്കും.ഇത് ഞങ്ങൾക്ക് വേദനാജനകമായ നിമിഷമാണ്, പക്ഷേ ഞാൻ സാമ്പത്തിക ഉറപ്പ് നൽകേണ്ട ഒരു അഡ്മിനിസ്ട്രേറ്റർ ആണ്.ഇത് പോലെയുള്ള പല വേദനയാര്‍ന്ന പ്രവര്‍ത്തികളും ചെയ്യേണ്ടി വരും. മറ്റ് പ്രമുഘ താരങ്ങളെ ടീമില്‍ നിലനിര്‍ത്താന്‍ ഈ ഒരു ട്രാന്‍സ്ഫര്‍ നടന്നേ തീരൂ.”മരോട്ട സ്കൈ ഇറ്റാലിയയോട് പറഞ്ഞു.