Foot Ball Top News

ഫിറ്റ്നസ് വീണ്ടെടുത്ത് ഡീ മരിയ

July 1, 2021

author:

ഫിറ്റ്നസ് വീണ്ടെടുത്ത് ഡീ മരിയ

ബ്രസിൽ. കോപ്പ അമേരിക്കയിൽ പരുക്ക് മൂലം ബൊളീവിയക്ക് എതിരെ ഉള്ള ഗ്രൂപ്പ് മത്സരത്തിൽ കളിക്കാതെ ഇരുന്ന അർജൻ്റീനിയൻ സൂപ്പർ താരങ്ങളായ എഞ്ചൽ ഡീ മരിയ, ക്രിസ്റ്റ്യൻ രോമെറോ എന്നിവർ ഞായറാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് സൂചന. നേരത്തെ കാൽ മുട്ടിനെറ്റ പരുക്ക് മൂലം ഡീ മരിയയ്ക്ക് ഒപ്പം റോമേറോയ്ക്കും അവസാന മത്സത്തിൽ ഇറങ്ങാൻ സാധിച്ചില്ല.

ക്വാർട്ടർ ഫൈനലിന് മുൻപ് ഇരു വരും ഫിറ്റ്നസ് വീണ്ടെടുത്ത് തിരിച്ച് വരുന്നത് ടീമിന് മൊത്തം ഒരു ആത്മ വിശ്വാസം വർധിപ്പിക്കും. മികച്ച ഫോമിൽ തുടരുന്ന അർജൻ്റീന ഗ്രൂപ്പ് ചാമ്പ്യന്മാരയാണ് ക്വാർട്ടറിൽ പ്രവേശിച്ചത്. ഞായറാഴ്ച ഇക്വഡോറിന് എതിരാണ് മത്സരം.

Leave a comment