ഓസിലുമായി പിണക്കം പറഞ്ഞു തീര്‍ക്കാന്‍ ജോക്കിം ലോ
ജർമ്മൻ ദേശീയ ടീമുമായി ഉള്ള വൈരാഗ്യം അവസാനിപ്പിക്കാൻ മെസൂട്ട് ഓസിലുമായി കൂടിക്കാഴ്ച നടത്താന്‍ ജോവാകിം ലോ.2009-ൽ ലോയുടെ കീഴില്‍ ആണ് ഓസില്‍ ജര്‍മന്‍ ടീമിന് വേണ്ടി ആദ്യമായി കളിക്കാന്‍ ഇറങ്ങിയത്.2014 ല്‍ താരം ജര്‍മന്‍ വേള്‍ഡ് കപ്പ് ടീമില്‍ നിറസാന്നിധ്യം ആയിരുന്നു.
2018 ല്‍ ജര്‍മനി റഷ്യന്‍ വേള്‍ഡ് കപ്പില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് താരം തന്റെ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചു.ലോയുമായി അദ്ദേഹം അതിനു ശേഷം സംസാരിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.തുർക്കി പ്രസിഡന്റ് റീസെപ് എർദോഗനുമൊത്ത് ഫോട്ടോയെടുത്തതിനെ തുടര്‍ന്ന് ഉണ്ടായ പ്രശ്നങ്ങളില്‍ ജര്‍മന്‍ ബോര്‍ഡ് തന്റെ രക്ഷക്ക് എത്തിയില്ല എന്നത് ഓസിലിനെ ഏറെ വിഷമിപ്പിച്ചിരുന്നു.ഓസില്‍ ഈ പ്രശ്നം നേരിട്ട രീതി തനിക്ക് തീരെ ഇഷ്ട്ടം ആയില്ലെന്ന് ളോ ഇതിനു മുന്നേ പറഞ്ഞിരുന്നു.എന്നാല്‍ ഓസിലിനെ കുറിച്ച് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ സ്വരത്തില്‍ നേരിയ മാറ്റം കാണാന്‍ ആകും.താന്‍ പോകാന്‍ നില്‍ക്കെ നല്‍കിയ പത്ര സമ്മേള്ളനത്തില്‍ ഓസിലുമായി എല്ലാം പറഞ്ഞു തീര്‍ക്കും എന്നും ലോ പറഞ്ഞു.ഫ്ലിക്ക് ഓസിലിനെ തിരികെ ജര്‍മന്‍ നിരയില്‍ കൊണ്ടുവരും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.






































