ഗ്രൂപ്പ് ചാമ്പ്യൻമാരായി അർജൻ്റീന
കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബോളിവിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ആണ് അർജൻ്റീന പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ നായകൻ മെസ്സിയുടെ തണലിലാണ് കൂറ്റൻ
വിജയം സ്വന്തമക്കിയത്.
മെസ്സിയെ കൂടാതെ മർടിനെസ്, ദാരിയോ ഗോമസ് എന്നിവർ ആണ് അർജൻ്റീനയ്ക്ക് ആയി സ്കോർ ചെയ്തത്. ബൊളീവിയ്ക്ക് ആയി ഇർവിൻ സവേദ്ര ആശ്വാസ ഗോൾ നേടി. ഇതോടെ ബൊളീവിയ കോപ്പയിൽ നിന്ന് പുറത്തായി. ക്വാർട്ടറിൽ ഇക്വഡോർ ആണ് അർജൻ്റീനയുടെ എതിരാളികൾ.






































