നെതര്‍ലാണ്ട്സിന് ചരമഗീതം പാടി ചെക്ക് റിപബ്ലിക്ക്
ചെക്ക് റിപ്പബ്ലിക് നെതർലൻഡിനെതിരെ 2-0 ന് തകർപ്പൻ ജയം നേടി യൂറോ 2020 ക്വാർട്ടർ ഫൈനലിൽ കടന്നു.രണ്ടാം പകുതിയിൽ ടോമാസ് ഹോൾസും പാട്രിക് ഷിക്കും ഗോൾ നേടി കൊണ്ട് ചെക്ക് യൂറോ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡെൻമാർക്കിനെ അടുത്ത ശനിയാഴ്ച ബാക്കുവിൽ വച്ച് നേരിടും.കോമാന് പോയതോടെ നെതര്‍ലാണ്ട്സ് പുതിയ കോച്ച് ആയി വന്ന ഫ്രാങ്ക് ഡി ബോയെര്‍ ഒരു നല്ല മാനേജര്‍ അല്ല എന്ന് യൂറോക്ക് മുന്നേ തന്നെ പലരും പറഞ്ഞിരുന്നു.
ചെക്കിനെ പോലെ ഒരു ടീമിനോട് യൂറോ ടൂര്‍ണമെന്റ് അടിയറവു വച്ച അദ്ദേഹത്തിന് തന്റെ ജോലി നിലനിര്‍ത്താന്‍ ഏറെ പാടുപ്പെടെണ്ടി വരും.ഒരുപക്ഷേ അദ്ദേഹത്തിനെ ഇതോടെ ഫയര്‍ ചെയ്യാനും സാധ്യതയുണ്ട്.മത്സരത്തില്‍ ഒരു ഷോട്ട് പന് ടാര്‍ഗറ്റ് പോലും നെതര്‍ലാണ്ട്സിന് നേടാന്‍ കഴിയാത്തത് അവരുടെ പരിതാപകരമായ നില വെളിപ്പെടുത്തുന്നു.






































