ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ ക്വാർട്ടർ ഫൈനലിൽ
ബ്രസീൽ. കോപ്പ അമേരിക്കയിൽ ശക്തരായ ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ ക്വാർട്ടർ ഫൈനലിൽ ഇടം നേടി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ബ്രസിലിനായി എടെർ മിലിട്ടാവോയും, ഇക്വഡോറിനായി എംഗൽ മീനയും ലക്ഷ്യം കണ്ടൂ.
മത്സരത്തിൻ്റെ തുടക്കം മുതൽ ബ്രസിലിനെതിരെ ആക്രമണ ഫുട്ബാൾ ആണ് ഇക്വഡോർ കാഴ്ച്ച വെച്ചത്. കളിയുടെ പത്താം മിനിറ്റിൽ ഇക്വഡോർ താരം വലൻസിയ എടുത്ത ലോങ്റേഞ്ചർ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു. പതിനാലാം മിനിറ്റിൽ ബ്രസിലിൻ്റെ ലുകസ് പകുവേറ്റയുടെ ഷോട്ട് ഇക്വഡോർ ഗോൾ കീപ്പർ തട്ടിയകറ്റി. പതിനാറാം മിനിറ്റിൽ ഇക്വഡോറിൻ്റെ കസിടോ പരുക്കേറ്റ് പുറത്ത് പോയത് ടീമിന് വലിയ തിരിച്ചടിയായി.
കളിയുടെ 37 അം മിനിറ്റിൽ എടർ മിലിട്ടവിയിലുടെ ബ്രസീലിൻ്റെ ഗോൾ പിറക്കുന്നത്. എവർടൺ എടുത്ത ഫ്രീ കിക്ക് കൃത്യമായ ഹെഡറിലുടെ മിലിടവോ വലയിൽ എത്തിക്കുക ആയിരുന്നു. കളിയുടെ 53 അം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ എംഗൾ മീനയാണ് ഇക്വഡോറിൻ്റെ രക്ഷകനായത്.






































