വെനുസ്വേല ക്വാർട്ടർ കാണാതെ പുറത്തേക്ക്
ബ്രസീൽ. കോപ്പ അമേരക്കയിൽ ജയിച്ചാൽ മാത്രം ക്വാർട്ടറിൽ എത്താമായിരുന്നിട്ടും അവസാന മത്സരത്തിൽ പെറുവിനോട് തോൽവി ഏറ്റു വാങ്ങി വേനുസ്വെല ക്വാർട്ടർ കാണാതെ പുറത്തേക്ക്. എതിരില്ലാത്ത ഒരു ഗോളിനാണ് പെറുവിൻ്റെ വിജയം.
ഈ വിജയത്തോടെ പെറു ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. പെറുവിനായി 48 അം മിനിറ്റിൽ ആന്ദ്രേ കാറിയോയാണ് വിജയ ഗോൾ നേടിയത്. കോർണർ തടയുന്നതിൽ വീനസ്വേല താരങ്ങൾ വരുത്തിയ പിഴവ് മുതലെടുത്താണ് ആന്ദ്രേ ലക്ഷ്യം കണ്ടത്. വേനുസ്വേലയുടെ ഗോളി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചു.
ഗ്രൂപ്പ് ബി യിൽ പെറുവിനെ കൂടതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീൽ, കൊളംബിയ, ഇക്വഡോർ എന്നീ ടീമുകളും ക്വാർട്ടറിൽ പ്രവേശിച്ചു.






































