അർജൻ്റീനയുടെ വല്യേട്ടൻ പരിശീലക സ്ഥാനത്തേക്കോ !!?
അർജൻ്റീന പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് സ്‌കളോനി സ്ഥാനം ഒഴിയുകയോ പുറത്താക്കപ്പെടുകയോ ചെയ്താൽ പകരക്കാരനായി അർജൻ്റീനയുടെ വല്യേട്ടൻ എന്ന് അറിയപ്പെടുന്ന ബാർസിലോണയുടെ മുൻ താരവുമായ ഹവിയർ മഷരാനോ എത്തിയേക്കുമെന്ന് അർജൻ്റീനിയൻ ഫുട്ബാൾ അസോസിയേഷൻ റഗുറലൈസേഷൻ കമ്മിഷൻ്റെ മുൻ പ്രസിഡൻ്റായ അർമാണ്ടോ പെരസ് പറഞ്ഞു. മേസിയുമായുള്ള അടുത്ത സൗഹൃദം ഉപയോഗപ്പെടുത്തി അർജൻ്റീന ടീമിലെ പ്രധാന വിഷയങ്ങളിൽ എല്ലാം മഷരാനോ ഇടപെടുന്നുണ്ട് എന്ന വിമർശനവും അദേഹം നടത്തി.
കോപ്പ അമേരക്കയിൽ അർജൻ്റീനയുടെ ഇത് വരെയുള്ള പ്രകടനത്തിൽ ആരാധകർ പൂർണ ത്രിപ്തർ അല്ല എന്നത് കൊണ്ട് തന്നെ സ്കളോനിക്ക് എതിരെ ചെറിയ വിമർശനങ്ങൾ പല ഭാഗത്ത് നിന്നും ഉയർന്നു കൊണ്ട് ഇരിക്കുന്നു. നിലവിൽ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റാൻ ഉള്ള സാധ്യത ഇല്ലെങ്കിലും കോപ്പ അമേരിക്കയിൽ നിന്നും ടീം നേരത്തെ പുറത്തവുകയാണെങ്കിൽ അതിൽ മാറ്റം വന്നേക്കാം.
നിലവിൽ അർജൻ്റീന താരങ്ങളെ അടിത്തട്ടിൽ നിന്നും വളർത്തിയെടുക്കാനും, സീനിയർ, ജൂനിയർ , ടീമുകൾക്ക് വേണ്ടി ഒരു ഏകികൃത ശൈലി ഉണ്ടാക്കാനുമുള്ള ചുമതലയാണ് മഷരാനോയ്ക്കുള്ളത്.






































