വിവാദ ഗോളിയെ സസ്പെൻഡ് ചെയ്യാനൊരുങ്ങി !!
കൊളംബിയ്‌ക് എതിരായ കോപ്പ അമേരിക്ക മത്സരത്തിൽ ബ്രസീൽ നേടിയ ആദ്യ ഗോളിനെ ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. ബ്രസീലിൻ്റെ വിവാദ ഗോളിന് വഴി വെച്ച റഫറി പിറ്റാനയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊളംബിയൻ ഫുട്ബാൾ ഫെഡറേഷൻ കോൺമബോളിന് കത്തയച്ചതോടെയാണ് സ്ഥിതി ഗതികൾ രൂക്ഷമായത്.
മത്സരത്തിൽ കൊളംബിയ 1- 0 ലീഡ് ചെയ്ത് നിൽക്കുമ്പോൾ 70 മിനിറ്റിൽ ബ്രസീൽ താരം നെയ്മറുടെ ക്രോസ്സ് മത്സരം നിയന്ത്രിച്ചിരുന്ന റഫറി പിറ്റാനയുടെ ദേഹത്ത് തട്ടിയിരുന്നു. എന്നാൽ റഫറി മത്സരം നിർത്താൻ തയ്യാറായില്ല. റഫറി കളി നിർത്തി ഡ്രോപ്പ് ബോൾ നൽകുമെന്ന് കൊളംബിയൻ താരങ്ങൾ പ്രതീക്ഷിച്ച് നിൽക്കുന്നതിനിടെ ബ്രസീൽ താരങ്ങൾ മുന്നേറ്റം നടത്തുകയും ഫിർമിനോയിലുടെ അത് ഗോളിൽ കലാശിക്കുകയും ആയിരുന്നു. കൊളംബിയൻ കളിക്കാർ റഫറിയോട് പരാതിപെട്ടെങ്കിലും വീഡിയോ പരിശോധിച്ച ശേഷവും പിറ്റാന ഗോൾ അനുവദിക്കുക ആയിരുന്നു.