ആദ്യ ജയം തേടി ബൊളീവിയയും യുറുഗ്യയും
കോപ്പ അമേരിക്കയിൽ ആദ്യ വിജയം തേടി യുറുഗ്യായും ബോളിവിയയും ഇന്ന് നേർക്കുനേർ. ഇരു കൂട്ടർക്കും വിജയം അനിവാര്യമാണ്. രണ്ടു വീതം കളികൾ പൂർത്തിയാക്കിയ യുറുഗ്യായ് ഒരു വിജയവും ഒരു തോൽവിയുമായി ഗ്രൂപ്പിൽ നാലമതാണ്, കളിച്ച രണ്ടു കളിയും തോറ്റ് യുറുഗ്യായ്ക്ക് പിന്നിൽ ഗ്രൂപ്പിലെ അവസാന സ്ഥാനത്ത് ആണ് ബോളിവിയ.
ഒരു പിടി താര സമ്പന്നരുമായിട്ടാണ് യുറുഗ്യായുടെ കോപ്പയിലേക്കുള്ള വരവ്. മികച്ച പ്രകടനം കാഴ്ച വെച്ച ശേഷം കോപ്പയിലേക്ക് വന്ന സുവരാസിനും കവാനിക്കും ഇത് വരെ തങ്ങളുടേതായ ഒരു പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല. ഇന്ത്യൻ സമയം പുലർച്ചെ 2.30 ആണ് മത്സരം.






































