ക്വാർട്ടർ ഉറപ്പിക്കാൻ പെറു…
കോപ്പ അമേരിക്കയിൽ ബി ഗ്രൂപ്പിൽ ഇന്ന് ആദ്യ മത്സരത്തിൽ പെറുവും ഇക്വഡോർ ഉം ഏറ്റുമുട്ടുമ്പോൾ വിജയത്തിൽ കുറഞ്ഞ യാതൊന്നും ഇരു കൂട്ടർക്കും സഹായമാകില്ല. നിലവിൽ ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്താണ് ഇക്വഡോർ. ഒരു വിജയവും ഒരു തോൽവിയുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് പെറു. ഇന്നത്തെ മത്സരം ജയിച്ചാൽ ബ്രസീലിന് ശേഷം ഗ്രൂപ്പിൽ നിന്നും ക്വാർട്ടറിൽ കടക്കുന്ന ടീം ആകാൻ പെറുവിന് സാധിക്കും. ഇന്ത്യൻ സമയം പുലർച്ചെ 2.30 ന് ആണ് മത്സരം.






































