യൂറോയില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം
യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗൽ 2016 റണ്ണേഴ്‌സ് അപ്പ് ഫ്രാൻസുമായുള്ള ശത്രുത പുതുക്കുന്നു. യൂറോ 2020 ഗ്രൂപ്പ് എഫിന്റെ അവസാന മത്സരത്തിൽ ബുധനാഴ്ച ഇരുവരും നേരിടും.ജയം നേടിയാല്‍ ഇരു ടീമുകള്‍ക്കും വേറെ ഏതു കണക്കു കൂട്ടലുകളും ഇല്ലാതെ തന്നെ ക്വാര്‍ട്ടറിലേക്ക് കടക്കും.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് മത്സരം.
ജര്‍മനിക്ക് എതിരെ ഒരു ഗോളും ഒരു അസിസ്റ്റും നല്‍കി എങ്കിലും ജയം നേടാന്‍ പോര്‍ച്ചുഗലിന് കഴിഞ്ഞില്ല.ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ പറങ്കികള്‍ക്ക് ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ വേറെ ടീമുകളുടെ ജയപരാജയത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരും.നിലവില്‍ ഒന്നാം സ്ഥാനത്ത് തന്നെ ആണെങ്കിലും വെറും ഒരു പോയിന്റ്റിനു മാത്രം ലീഡ് ഉള്ള ഫ്രാന്‍സിന് ഈ മത്സരത്തിനെ അതിന്റേതായ ഗൌരവത്തില്‍ കാണേണ്ടതുണ്ട്.






































