സ്പെയിനിന് ഇന്ന് ജയം അനിവാര്യം
രണ്ടാം സ്ഥാനത്തുള്ള സ്ലൊവാക്യ ബുധനാഴ്ച റാങ്കിംഗിൽ ഒരു പോയിന്റും അവർക്ക് താഴെയുമായി സ്പെയിൻ ടീമിനെ നേരിടാൻ സേവിയ്യയിലെക്കുള്ള യാത്ര നടത്തുന്നു. ഏറ്റവുമടുത്ത ഏറ്റുമുട്ടലിൽ സ്റ്റെഫാൻ ടാർകോവിച്ചിന്റെ സ്ലൊവാക്യ സ്വീഡനോട് 1-0 ന് പരാജയപ്പെട്ടു.പോളണ്ടിനെതിരെ സമനില കൊണ്ട് സ്പെയിനിനു തൃപ്തി അടയേണ്ടി വന്നു.ഇന്ന് രാത്രി ഒന്‍പതര മണിക്ക് ആണ് മത്സരം.
പോളണ്ടിനെതിരായ വിജയത്തോടെ സ്വപ്നതുല്യമായ യൂറോ 2020 കാമ്പെയ്ൻ തുടങ്ങിയ സ്ലോവാക്കിയ ക്ക് സ്വീഡനെതിരെയുള്ള മത്സരം ഒരു തിരിച്ചടി ആയിരുന്നു.ഇന്നത്തെ മത്സരത്തില്‍ ഒരു സമനില നേടിയാല്‍ തന്നെ സ്ലൊവാക്കിയ ക്വാര്‍ട്ടറിലേക്ക് കടക്കും.രണ്ടു പോയിന്റ് ഉള്ള സ്പെയിനിന് ആണെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യം ആണ്. യോഗ്യത നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ പല സീനിയര്‍ താരങ്ങളെ ഒഴിവാക്കി കൊണ്ട് ടൂര്‍ണമെന്റിനു പുറപ്പെട്ട ലൂയി എന്രിക്വേക്ക് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും.






































