നോക്കൌട്ട് ലക്ഷ്യം :സ്വീഡനും പോളണ്ടും നേര്‍ക്കുനേര്‍
യൂറോ 2020 ലെ ഗ്രൂപ്പ് ഇ യുടെ അവസാന റൗണ്ടിൽ, സ്വീഡൻ സെന്റ് പീറ്റേഴ്‌സ്ബർഗിൽ പോളണ്ടിനെ നേരിടും.സ്വീഡന് ഇനി ഒരു വിജയം കൂടി നേടിയാല്‍ മാത്രമേ ഒന്നാം സ്ഥാനത്ത് ഇരുന്നു കൊണ്ട് അടുത്ത റൌണ്ടിലേക്ക് കടക്കാന്‍ കഴിയൂ.ഒരു തോല്‍വിയും ഒരു സമനിലയും നേടിയ പോളണ്ട് ലീഗ് പട്ടികയില്‍ അവസാനത്തെ സ്ഥാനത്താണ്.
17 വർഷം മുമ്പ് ക്വാർട്ടർ ഫൈനലിലെത്തിയതിന് ശേഷം ആദ്യമായി ഒരു യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കട ക്കാനുള്ള തയ്യാറെടുപ്പില്‍ ആണ് സ്വീഡന്‍. സ്പെയിനിനെതിരെ തോല്‍വി നേരിടാന്‍ ഒരുങ്ങിയ പോളണ്ടിന് യൂറോ പ്രതീക്ഷ നല്‍കി കൊണ്ട് ലെവന്‍ഡോസ്ക്കി ഒരു ഹെഡര്‍ നേടിയിരുന്നു.ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ പോളണ്ടിന് യൂറോ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടക്കാന്‍ കഴിഞ്ഞേക്കും.ഇന്ന് രാത്രി ഒന്‍പതരക്കാണ് മത്സരം.






































