Foot Ball legends Top News

വിശ്രമം ഇല്ലാതെ മിശിഹാ

June 22, 2021

author:

വിശ്രമം ഇല്ലാതെ മിശിഹാ

കോപ്പ അമേരിക്കയിൽ വിശ്രമമില്ലാതെ മെസ്സി. ചിലിക്കേതിരെയും യുറുഗ്വായ്ക്കെതിരേയും കള ത്തിലിറങ്ങിയ മെസ്സിക്ക് പരാഗ്വയ്ക്കെതിരായ മത്സരത്തിൽ വിശ്രമം അനുവദിക്കുന്നത് പരിഗണിചിരുന്നു എന്ന് സ്കലോനി വേക്തമക്കി. എന്നൽ മെസിയെ ആശ്രയിക്കാതെ കളിക്കുക എന്നത് പ്രയാസമായതിനാൽ
പരാഗ്വയ്ക്കെതിരെയും താരത്തെ കളത്തിലിറക്കി.

അർജൻ്റീനയുടെ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടിലും മെസ്സി ആയിരുന്നൂ മികച്ച പ്ലേയർ ആയി തിരഞ്ഞെടുക്കപ്പെട്ടത് . പരാഗ്വയ്ക്കെതിരായ മത്സരത്തിൽ മാത്രമാണ് ഡീ മരിയ തിളങ്ങിയത്. മൂന്ന് മത്സരങ്ങളിലും മെസ്സി മുഴുവൻ സമയം കളത്തിലുണ്ടയിരുന്നു.

ചിലിക്കേതിരായ മത്സരത്തിൽ അർജൻ്റീനിയൻ താരങ്ങളിൽ ഏറ്റവും കൂടുതൽ ടച്ച് വന്നത് മെസ്സിയിൽ നിന്നായിരുന്നു 66 ടച്ചുകൾ. യുറുഗ്വായ്ക്കെതിരായ കളിയിൽ ഡീ പോളിന് ഒപ്പം 78 ടച്ചുകൾ. പ്രീ ക്വാർട്ടറിൽ എത്തിയ സാഹചര്യത്തിൽ അടുത്ത മത്സരങ്ങളിൽ മെസ്സിക്ക് വിശ്രമം നൽകാൻ ആണ് സാധ്യത.

Leave a comment