ആരാധകനോടുള്ള വാക്ക് പാലിച്ച് മെസ്സി
എൽ ക്ലാസ്സികോയിൽ റയൽ മാഡ്രിഡിനെതിരെ ഗോളടിച്ച ശേഷം ജേഴ്സി എടുത്തുയർത്തി മെസ്സി നടത്തിയ ഐതിഹാസികമായ ഗോലാഘോഷത്തിൻ്റെ ചിത്രം പുറത്ത് ടാറ്റു ചെയ്ത ബ്രസീലിയൻ ആരാധകന് കഴിഞ്ഞ ദിവസം തൻ്റെ ഓട്ടോഗ്രാഫ് നൽകി വാക്ക് പാലിച്ചു.
ഇഗോറെന്ന ബ്രസീലിയൻ മിലിട്ടറി ഫയർ ഫൈറ്റർ ആണ് മെസ്സിയുടെ ഗോളാഘോഷത്തിൻ്റെ ചിത്രം തൻ്റെ പുറത്ത് മനോഹരമായ രീതിയിൽ ടാറ്റൂ ചെയ്തത്. അർജൻ്റീനിയൻ മാധ്യമമായ ടൈക് സ്പോർട്സ് ആരാധകൻ്റെ ചിത്രങ്ങൾ പുറത്ത് വിട്ടപ്പോൾ അതിനടിയിൽ ഒപ്പ് വെക്കാൻ ഉള്ള ആഗ്രഹം മെസ്സി പ്രകടിപ്പിച്ചിരുന്നു.
2019 മുതൽ ഇഗോറിൻ്റെ ദേഹത്ത് ഇ ടാറ്റൂ ഉണ്ട്. 12 മണിക്കൂർ വീതമുള്ള 3 സെക്ഷൻ ആയിട്ടാണ് ടാറ്റൂ പൂർത്തിയാക്കിയത്. ഉറുഗ്വെ അർജൻ്റീന മത്സരത്തിന് മുൻപ് ഇഗോർ ഇ ടാറ്റൂ കാണിക്കുന്ന വീഡിയോ അടക്കം ടൈക്ക് സ്പോർട്സ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോൾ ആണ് മെസ്സിയുടെ ശ്രദധയിൽ ഇ കാര്യം വീണ്ടുമെത്തുന്നതും ആ വീഡിയോക്ക് ഒപ്പ് വെക്കാനുള്ള ആഗ്രഹം കമൻ്റ് ആയും രേഖപെടുത്തിയതും.