സമനില കുരുക്കിൽ സുവാരസും കൂട്ടരും
കോപ്പ അമേരക്കയിൽ ഇന്ന് പുലർച്ചേ നടന്ന ആദ്യ മത്സരത്തിൽ യുറുഗ്യയും ചിലിയും സമനിലയിൽ പിരിഞ്ഞു. തുല്യ ശക്തികൾ തമ്മിൽ നേർക്ക് നേർ വന്നപ്പോൾ വിജയം മാത്രം ഇരു കൂട്ടർക്കും അകന്നു നിന്നു. തുടക്കം മികച്ചതാക്കി കളി തുടർന്നപ്പോൾ 8 അം മിനിറ്റിൽ കിട്ടിയ സുവർണ്ണാവസരം കവാനിയിക്ക് മുതലെടുക്കാൻ ആയില്ല.
മത്സരത്തിൻ്റെ ആദ്യ പത്ത് മിനിട്ടുകൾക്ക് ശേഷം ഇരു ടീമുകളും പരുക്കൻ രീതിയിൽ ആണ് കളി തുടർന്നത്. 25 അം മിനിറ്റിൽ ചിലി ആണ് മുന്നിൽ എത്തിയത്. ഏകപക്ഷിയമായ ഗോളിൻ്റെ ആനുകൂല്യം ആദ്യ പകുതി വരെ ചിലി കാത്തു സൂക്ഷിച്ചു. രണ്ടാം പകുതിയിൽ 65 അം മിനിറ്റിൽ സുവരസിലുടെ യുറുഗയ് സമനില പിടിച്ചു.