അർജൻ്റീന പ്രീ ക്വാർട്ടറിൽ …
പരഗ്യെയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മെസ്സിയും കൂട്ടരും പ്രീ ക്വാർട്ടറിൽ കടന്നു. പ്രതീക്ഷക്കൊത്ത ഒരു മത്സരം കാഴ്ച്ച വെക്കാൻ അർജൻ്റീനയ്ക്ക് ആയിലെങ്കിലും ജയത്തോടെ നിർണായകമായ മൂന്ന് പോയിൻ്റുകൾ സ്വന്തമാക്കാൻ അർജൻ്റീനക്കായി.
പപ്പു ഗോമസാണ് അർജൻ്റീനയുടെ വിജയ ഗോൾ നേടിയത്. പത്താം മിനിറ്റിൽ ഡി മരിയയുടെ പാസിൽ നിന്നാണ് ഗോൾ നേടിയത്. മെസ്സിയും ഡീ മരിയയും, അഗ്യൂറോയും ആദ്യ ഇലവേനിൽ ഇറങ്ങിയത് ടീമിൻ്റെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്.
ഗ്രൂപ്പ് A യില് നിന്ന് പ്രീ ക്വാർട്ടറിൽ എത്തുന്ന ആദ്യ ടീമായി അർജൻ്റീന. മത്സരത്തിൽ വിജയിച്ചെങ്കിലും കളിയിലുട നീളം ആധിപത്യം പുലർത്തിയത് പരാഗ്വേ ആണ്. പക്ഷേ ഗോൾ മാത്രം അവർക്ക് അന്യം നിന്നു.