വൈറ്റ് വാഷിന് ഒരുങ്ങി ഹോളണ്ട്
നോർത്ത് മാസിഡോണിയ ആംസ്റ്റർഡാം അരീനയിൽ നെതർലാൻഡിനെ നേരിടും. ഓസ്ട്രിയക്കെതിരെ 2-0ന് ജയിച്ച നെതർലാൻഡ്‌സ് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്താണ്. ഉക്രെയിനെതിരെയും ജയം നേടിയ അവര്‍ മൂന്നാം മത്സരത്തിലും ജയിച്ചു കൊണ്ട് ഒരു ക്ലീന്‍ ചീട്ട് പെര്‍ഫോമന്‍സിനാണ് ലക്ഷ്യം വക്കുന്നത്.അവസാന മത്സരത്തില്‍ നോർത്ത് മാസിഡോണിയ ഉക്രെയ്നിനോട് 2-1 ന് തോറ്റു.രണ്ടു മത്സരത്തിലും തോറ്റ മാസിഡോണിയയുടെ നോക്കൌട്ട് പ്രതീക്ഷകള്‍ എല്ലാം അസ്ഥമിച്ചിരിക്കുന്നു.
മാസിഡോണിയ യുറോക്ക് യോഗ്യത നേടിയപ്പോള്‍ പലരും നെറ്റി ചുളിച്ചു.അവര്‍ യൂറോ മത്സരത്തിൽ ഒരു ഗോൾ പോലും നേടുമോ എന്ന് പല ന്യൂട്രലുകളും ചോദ്യം ചെയ്തു,എന്നാല്‍ ഈ ടൂര്‍ണമെന്റില്‍ രണ്ടു മത്സരത്തിലും ഗോള്‍ നേടി എന്ന ഖ്യാതി മാത്രമേ മാസിഡോണിയക്ക് ഉള്ളൂ.ശക്തരായ ഹോളണ്ടിനെതിരെ മാസിഡോണിയയുടെ പ്രകടനം എത്രതോള്ളം മെച്ചപ്പെടുമെന്ന് കണ്ടു തന്നെ അറിയണം.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്‍പതരക്ക് ആണ് മത്സരം.






































