മെസ്സിയെയും കൂട്ടരെയും തളയ്ക്കാൻ പരാഗ്വേയ്ക്ക് സാധിക്കുമോ!!
കോപ്പ അമേരിക്കയിൽ അർജൻ്റീനയുടെ മൂന്നാമത്തെ മത്സരം നാളെ പുലർച്ചെ പരാഗ്വെക്കെതിരേ . കഴിഞ്ഞ മത്സരത്തിൽ ശക്തരായ ഉറുഗ്വായെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ആണ് അർജൻ്റീന.
കഴിഞ്ഞ കുറെ മത്സരങ്ങളിലായി തോൽവി അറിയാതെയാണ് സ്കളോനിയുടെ അർജൻ്റീന ടീം മുന്നേറുന്നത്. താര സമ്പന്നമായ ടീം ആണെങ്കിൽ തന്നെയും മെസിയെ ആശ്രയിച്ചാണ് ടീമിൻ്റെ വിജയം.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മെസി തന്നെയാണ്. മെസിയെ തളക്കുക്ക എന്നത് തന്നെയാണ് പരാഗ്വെയുടെ പ്രധാന വെല്ലുവിളി.
നിലവിൽ ഗ്രൂപ്പിൽ ഒരു വിജയവുമായി ഗ്രൂപ്പിൽ 3 മത് ആണ് പരാഗ്വെ. നാല് പോയിൻ്റുമായി ഒന്നാമതാണ് അർജൻ്റീന. ഇന്ന് വിജെയിക്കാനായാൽ ഗ്രൂപ്പിൽ നിന്നും അടുത്ത റൗണ്ടിലേക്ക് കടക്കുന്ന ആദ്യ ടീമായി അർജൻ്റീനയ്ക്ക് മാറാൻ സാധിക്കും.
നാളെ പുലർച്ചെ 5.30 ന് ആണ് മത്സരം.






































