സിറ്റി ഹാരി കേയിനിനെ കൈവിടാന്‍ പോകുന്നു ???
ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ഭാവിയെക്കുറിച്ച് ടോട്ടൻഹാമിന്റെ നീണ്ടുനിൽക്കുന്ന വിലപേശല്‍ ഗെയിം കളിക്കാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറാകാത്തതിനാൽ ഒരു സ്വപ്ന കൈമാറ്റത്തെക്കുറിച്ചുള്ള ഹാരി കെയ്‌ന്റെ പ്രതീക്ഷകൾ തകർന്നതായി ദി ടെലിഗ്രാഫ് അവകാശപ്പെടുന്നു.യൂറോ 2020 ൽ ഇതുവരെ താരത്തിന്‍റെ പ്രകടനം വളരെ ശരാശരിയില്‍ മാത്രം ആയിരുന്നു എന്നതും ഒരുപക്ഷേ സിറ്റിയുടെ മനം മാറാന്‍ കാര്യം ആയിട്ടുണ്ടാകും.
എന്നാല്‍ ഹാരി കെയിന്‍ പറഞ്ഞത് തന്നെ ചുറ്റിപറ്റിയുള്ള ട്രാന്‍സഫര്‍ റൂമറുകള്‍ കാരണം ആണ് തനിക്ക് ഇംഗ്ലണ്ടിനു വേണ്ടി വേണ്ട പോലെ കളിക്കാന്‍ കഴിയുന്നില്ല എന്നാണ്.സ്പർസ് ചെയർമാൻ ഡാനിയൽ ലെവി താരത്തിന് വേണ്ടി വലിയ ഒരു തുക തന്നെ ആവശ്യപ്പെടുന്നുണ്ട്.സിറ്റി മാത്രമല്ല ചെല്‍സിയും താരത്തിന് വേണ്ടി മാര്‍ക്കറ്റില്‍ സജീവസാന്നിധ്യം ആണ്.






































