റൊണാൾഡോയുടെ റെക്കോഡിനു ഭീഷണി ആയി ഗ്രീസ്മാൻ
പോർച്ചുഗലിൻെറ ഇതിഹാസ നായകൻ, റെക്കോഡുകളുടെ കളി തോഴൻ ക്രിസ്റ്റ്യാനോ റൊണാൾഡോ 2020 യൂറോയിൽ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരിലാക്കി കുറിച്ചിരിക്കുകയാണ്. യൂറോയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫ്രാൻസിൻ്റെ മിഷേൽ പ്ലാറ്റിനിയുടെ 9 ഗോൾ എന്ന റെക്കോർഡ് ആണ് റൊണാൾഡോ മറികടന്നത്. നിലവിൽ 2 കളിയിൽ നിന്ന് 3 ഗോളുമായി 12 ഗോളോടെ യൂറോയുടെ ടോപ് സ്കോറർ ആയിരിക്കുകയാണ് റൊണാൾഡോ.
നിലവിൽ റൊണാൾഡോയുടെ റെക്കോഡിന് ഭീഷണിയുമായി ഫ്രാൻസിൻ്റെ യുവതാരമയ അൻ്റോണിയോ ഗ്രീസ്മാൻ ആണ് ‘7’ ഗോളുമായി തൊട്ടു പുറകിൽ ഉള്ളത്. കഴിഞ്ഞ യൂറോയുടെ കണ്ടെതലായിരുന്ന് ഗ്രിസ്മാൻ.
യൂറോയുടെ ടോപ് സ്കോറർ പദവിയിൽ എത്താൻ റൊണാൾഡോയ്ക്ക് വേണ്ടി വന്നത് 23 മത്സരങ്ങളും 5 യൂറോപ്പിയൻ ചാമ്പ്യൻഷിപ്പുമാണ്. എന്നാൽ 7 ഗോളുമായി 3 അം സ്ഥാനത്ത് നിൽകുന്ന ഗ്രീസ്മാന് വേണ്ടി വന്നത് വെറും 9 മത്സരങ്ങൾ മാത്രം. തൻ്റെ കരിയറിലെ രണ്ടാമത്തെ യൂറോയിലൂടെ ആണ് അദേഹം കടന്നു പോകുന്നത്.






































