മിൽഖ സിങ് യാത്രയായി…
ഇന്ത്യ കണ്ട ഏറ്റവും മികച്ച പുരുഷ ട്രാക്ക് അത്ലറ്റിക് മിൽഖ സിങ് (91) അന്തരിച്ചു. ഇന്നലെ രാത്രി 11.30 ന് ആണ് മരണം. കോവിടു ബാധിച്ച് ചികിത്സയിലായിരുന്നു. 1958 ലെ കാടിഫ് കോമൺവെൽത്ത് ഗെയിംസിൽ 400 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി. ട്രാക്കിൽ പറക്കുന്ന കാലത്ത് ഫ്ളയിങ് സിങ് അഥവാ പറക്കും സിങ് എന്നായിരുന്നു വിളിപ്പേര്.
1960 ലെ റോം ഒളിമ്പിക്സിൽ 400 മീറ്ററിൽ ഫോട്ടോ ഫിനിഷിലുടെ നാലമനയി. 1956 ലെ മെൽബൺ ഒളിപിക്സിലും പങ്കെടുത്തു. 2 ഏഷ്യൻ ഗെയിംസ് ഇൽ നിന്ന് 4 സ്വർണം നേടി. 400 മീറ്ററിലെ റെക്കോർഡ് പതിറ്റാണ്ടുകളോളം മിൽഖയുടെ പേരിലായിരുന്നു.
പാക്കിസ്ഥാനിൽ ജനിച്ച മിൽഖ വിഭജന കാലത്താണ് ഇന്ത്യയിൽ എത്തുന്നത്. സൈന്ന്യതിൽ ചേർന്ന് വിരമിച്ച ശേഷം പഞ്ചാബിൽ സർക്കർ ഉദ്യോഗസ്ഥനായി. സ്പോർട്സ് ഡയറക്റ്റർ ആയി 1998 ൽ വിരമിച്ചു. 1959 ൽ രാജ്യം പത്ശ്രീ നൽകി ആദരിച്ചു. 2001 ൽ അർജുന അവാർഡിനായി തിരഞ്ഞെടുത്തെങ്കിലും അദേഹം നിരസിച്ചു.






































