പെറുവിനെ വീണ്ടും തകര്‍ത്ത് ബ്രസീല്‍
ഗ്രൂപ്പ് ബിയിൽ 2021 ലെ കോപ അമേരിക്ക കാമ്പയിനിന് മികച്ച തുടക്കം നിലനിർത്തി കൊണ്ട് ബ്രസീല്‍ രണ്ടാം മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത നാല് ഗോളിന് വിജയം നേടി.ഞായറാഴ്ച വെനസ്വേലയെ 3-0ന് തോൽപ്പിച്ച ബ്രസീൽ ടീമില്‍ നിന്നും മാനേജർ ടിറ്റെ ആറ് മാറ്റങ്ങൾ വരുത്തിയിരുന്നുവെങ്കിലും അവരുടെ പ്രകടനത്തെ അതൊന്നും ബാധിച്ചില്ല.
ആദ്യ പകുതിയില്‍ അലക്സ് സാണ്ട്രോ ഗോള്‍ നേടി കൊണ്ട് ബ്രസീലിനു ലീഡ് നേടി കൊടുത്തു പിന്നീട് രണ്ടാം പകുതിയില്‍ നെയ്മര്‍,എവര്ട്ടന് റിബീരോ,റിച്ചാര്‍ഡ്ലിസന്‍ എന്നിവരും ബ്രസീലിന് ഗോള്‍ നേടി.ഈ മത്സരത്തിലും ഗോള്‍ നേടിയ നെയ്മര്‍ ബ്രസീലിന് വേണ്ടി കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നിന്നും അഞ്ചു ഗോള്‍ നേടി .രണ്ടാം വിജയം നേടി കൊണ്ട് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബ്രസീല്‍.






































