കില്ലെനിയുടെ സാഹചര്യം പേടിക്കേണ്ടതില്ല എന്ന് ഇറ്റലി കോച്ച് റോബർട്ടോ മാൻസിനി
യൂറോ 2020 ഗ്രൂപ്പ് ഘട്ടത്തിൽ സ്വിറ്റ്സർലൻഡിനെതിരെ 3-0 ന് ജയിച്ച മത്സരത്തില്‍ പരിക്കേറ്റ ഇറ്റലി ക്യാപ്റ്റൻ ജോർജിയോ കിലേനി കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് റോബർട്ടോ മാൻസിനി പറഞ്ഞു.ഇത് ഗൗരവമായി ഒന്നും തന്നെയില്ലെന്ന് താൻ കരുതുന്നുണ്ടെങ്കിലും പരിശോധന കഴിഞ്ഞാല്‍ മാത്രമേ മൊത്തത്തില്‍ ഉള്ള ചിത്രം കിട്ടുകയുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേവലം 24 മിനിറ്റിനുശേഷം സെന്റർ-ബാക്ക് മത്സരത്തില്‍ നിന്നും പിന്‍വാങ്ങി.കില്ലെനിക്ക് പകരം വന്ന ഫ്രാൻസെസ്കോ അസെർബി ഇത് സംഭവിച്ചത് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരുടെ ടൈറ്റ് ഷെഡ്യൂള്‍ മൂലം ആണ് എന്ന് പറഞ്ഞു.ഒരു നീണ്ട സീസണിന് ശേഷം ഒരു ടൂർണമെന്റിൽ കളിക്കുന്ന ഒരു താരത്തിന് സംഭവിക്കുന്ന കാര്യങ്ങള്‍ ആണ് ഇത് എന്ന്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അവരുടെ ക്യാപ്റ്റന്റെ പിന്‍വാങ്ങല്‍ യുറോയില്‍ പുതിയ ശക്തികള്‍ ആയി വരുന്ന ഇറ്റലിക്ക് ഒരു വലിയ തിരിച്ചടി തന്നെ ആയിരിക്കും.






































