എവര്‍ട്ടനില്‍ ചരിത്രം കുറിക്കാന്‍ ബെനിറ്റെസ്
എവർട്ടണില മാനേജരുടെ ജോലിക്ക് വേണ്ടി സർപ്രൈസ് ഫ്രണ്ട് റണ്ണറായി റാഫ ബെനിറ്റെസ് മാറി എന്നാണ് അറിയാന്‍ കഴിഞ്ഞത്.ക്ലബ്ബിന്റെ ഭൂരിപക്ഷ ഉടമയായ ഫർഹാദ് മോഷിരി നിരവധി സ്ഥാനാർത്ഥികളെ പരിഗണിച്ചിരുന്നു.മുൻ വോൾവ്സ് ബോസ് നുനോ എസ്പിരിറ്റോ സാന്റോ ആയിരുന്നു ആദ്യം ലിസ്റ്റില്‍ ഇടമുള്ള മാനേജര്‍ എന്നാല്‍ നിലവില്‍ ക്ലബ് ബെനിറ്റെസിനോട് അടുക്കുകയാണ്.
ഈ ഒരു ഡീല്‍ നടക്കുകയാണെങ്കില്‍ ലിവർപൂളിനെയും എവർട്ടണിനെയും കോച്ച് ചെയ്ത ആദ്യത്തെ ആള്‍ ആയിരിക്കും അദ്ദേഹം.ബെനിറ്റെസ് ലിവര്‍പൂളില്‍ വലിയ ഒരു ആരാധക പിന്തുണ ഉള്ള ഒരാള്‍ അവരുടെ ചിരവൈരകളുടെ അടുത്തേക്ക് പോവുമെന്ന കാര്യം അസാധ്യം എന്നായിരുന്നു കഴിഞ്ഞ ആഴ്ച്ച വരെ എല്ലാവരും കരുതിയിരുന്നത്.എന്നാല്‍ അദ്ദേഹത്തിന് എവര്‍ട്ടനിലും ഒരുപാട് ആരാധകര്‍ ഉള്ളതിനാല്‍ പ്രശ്നമായി ഒന്നും തന്നെ ഉണ്ടാകില്ല എന്നാണ് എവര്‍ട്ടന്‍ ബോര്‍ഡ് കരുതുന്നത്.






































