വിജയത്തോടെ നോക്കൌട്ട് ഉറപ്പിക്കാന്‍ ബെല്‍ജിയം
ഗ്രൂപ്പ് ബിയിൽ വ്യാഴാഴ്ച വൈകുന്നേരം യൂറോ 2020 തങ്ങളുടെ രണ്ടാം ലീഗ് പോരാട്ടത്തിനു വേണ്ടി ഡെന്‍മാര്‍ക്ക് തയ്യാറെടുക്കുന്നു.കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിലേക്ക് ബെൽജിയത്തെ അവര്‍ സ്വാഗതം ചെയ്യുന്നു.ആദ്യ മത്സരത്തില്‍ ബെല്‍ജിയം റഷ്യയെ തകര്‍ത്തപ്പോള്‍ ഡെന്‍മാര്‍ക്ക് ഫിന്‍ലാണ്ടിനെതിരെ ഒരു ഗോളിന് പരാജയപ്പെടുകയാണ് ചെയ്തത്.
താരതമ്യേനെ ദുര്‍ബലര്‍ ആയ ടീമുകളെ മറികടന്ന് നോക്കൌട്ട് സ്റ്റേജിലെക്ക് ബെല്‍ജിയം എത്തുമെന്ന് ഏകദേശം ഉറപ്പായ മട്ടാണ്.കഴിഞ്ഞ പത്ത് മത്സരങ്ങളില്‍ തോല്‍വി ബെല്‍ജിയം അറിഞ്ഞിട്ടില്ല എന്നതും അവരുടെ നിലവിലെ ഫോം എടുത്തു കാണിക്കുന്നു.കെവിന്‍ ഡി ബ്രൂയ്ന സ്ക്വാഡ് ലിസ്റ്റില്‍ ഇടം നേടുമെന്ന് പറയപ്പെടുന്നുണ്ട് എന്നാലും അദ്ദേഹത്തിനു കളിക്കാന്‍ സമയം ലഭിക്കുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്‍പതരക്ക് ആണ് മത്സരം.






































