സെർജിയോ റാമോസ് ഇന്ന് റയലിനോട് വിട പറയും
16 വർഷങ്ങൾ നീണ്ട കരിയർ അവസാനിപ്പിച്ച് റയൽ നായകൻ ക്ലബ്ബിൽ നിന്ന് പടിയിറങ്ങുന്നു. റയൽ മാഡ്രിഡ് തന്നെ ആണ് ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കരാർ പുതുക്കുന്നതുമായി വളരെ കാലമായി നടക്കുന്ന ചർച്ചകളിൽ തീരുമാനം ആകാത്തതിനാൽ താരം കൈക്കൊണ്ട നിലപാട് ആണ് എന്നാണ് അനുമാനിക്കുന്നത്.
ക്ലബ്ബ് വിടുന്ന വല്ലേട്ടന് യാത്രയയപ്പ് നലകാനും പദ്ധതിയുണ്ടെന്നും റയൽ മാഡ്രിഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് (ജൂൺ 17, വ്യാഴാഴ്ച) ഇന്ത്യൻ സമയം നാല് മണിക്കാണ് ക്ലബ് താരത്തിന് യാത്രയപ്പ് നൽകുന്നത്. റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് ഔദ്യോഗിക യാത്രയയപ്പു ചടങ്ങിൽ പങ്കെടുക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു. നിലവിൽ 35 വയസുള്ള താരം സ്പെയിൻ കിരീടം ചൂടിയ 2010 വേൾഡ് കപ്പിലും, 2008, 2012 യൂറോ കിരീടം ചൂടിയ ടീമിലെ അംഗം കൂടി ആണ്. നാല് ചാമ്പ്യൻസ് ലീഗ് കിരിടവും, അഞ്ച് ലാലിഗ കിരീടവും സന്തമാക്കിയാണ് താരം പടിയിറങ്ങുന്നത്.
ഭാവിയെ പറ്റി റാമോസ് ഇത് വരെ ഒന്നും വിട്ട് പറഞ്ഞിട്ടില്ല. പ്രൊഫഷണൽ ഫുട്ബോൾ അവസാനിപ്പിക്കാനുള്ള സാധ്യത ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ആയതിനാൽ ഇനി ഏത് ക്ലബ്ബിൽ അദ്ദേഹത്തെ കാണാൻ സാധിക്കും എന്നാണ് ഫുട്ബാൾ ലോകം ഉറ്റു നോക്കുന്നത്.






































