കരിയറിലെ അവസാന കോപ്പ അമേരിക്ക കളിക്കനൊരുങ്ങി ലൂയി സുവരെസ്..
ബാഴ്സലോണയിൽ നിന്നും ഫോം ഔട്ട് ആയി എന്ന് പറഞ്ഞു വിധി എഴുതിയപ്പോൾ 2013 -2014 കാലഘട്ടത്തിന് ശേഷം അത്‌ലറ്റികോ മാഡ്രിഡ് ന് അന്ന്യം നിന്ന് പോയ ലാലിഗ ചാമ്പ്യൻ പട്ടം നേടിക്കൊടുത്തു വിമർശകരുടെ വയടപ്പിച്ചാണ് സുവാരസ് ഇത്തവണ വരവരിയിച്ചിരിക്കുന്നത്. അസാധ്യമയ ഫോമിലാണ് ലൂയി സുവാരസ്. സുവരേസിൻ്റെ കരിയറിൽ തന്നെ ഉറുഗോയ് ഒരു തവണ കോപ്പയിൽ മുത്തമിട്ടിരുന്നൂ. 2011 ലെ കോപ്പയിൽ ഡീഗോ ഫോർലൻ ഒപ്പം സുവാരസും നിർണായക പങ്ക് വഹിച്ചിരുന്നു.
അപാര ഫോമിൽ തുടരുന്ന സുവരസിന് കോപ്പയിൽ ആദ്യ എതിരാളികൾ ശക്തരായ അർജൻ്റീനയാണ്. ശനി പുലർച്ചെ ഇന്ത്യൻ സമയം 5.30 ന് ആണ് മത്സരം, ഉറ്റ സുഹൃത്തുക്കൾ തന്നെ ഏറ്റുമുട്ടുമ്പോൾ ഒരു മറക്കാനാവാത്ത മത്സരം തന്നെയാവും ഏവരും പ്രതീക്ഷിക്കുക. ഏറെക്കുറെ കരിയറിലെ അവസാന ടൂർണമെന്റ്ക ളിക്കുന്ന സുവരാസ് വിജയത്തിൽ കുറഞ്ഞ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല.






































