ഹാരി മഗ്വയറിനെ കളിപ്പിക്കുന്നുണ്ടെങ്കില്‍ അത് ഉടനെ
കണങ്കാലിന് പരിക്കേറ്റ മാഗ്വെയറിന് ഗ്രൂപ്പ് ഘട്ടങ്ങൾ അവസാനിക്കുന്നതിന് ഗണ്യമായ മിനിറ്റ് ലഭിക്കേണ്ടതുണ്ടെന്നും അതില്ലാത്തെ അദ്ദേഹത്തെ നോക്കൌട്ട് മത്സരങ്ങളില്‍ കളിപ്പിക്കാന്‍ കഴിയില്ല എന്നും മുന്‍ ഇംഗ്ലണ്ട് താരം ആയിരുന്ന ഗാരി നെവില്ലേ.ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാമത്തെ ഗ്രൂപ്പ് ഡി ഗെയിം വെള്ളിയാഴ്ച വെംബ്ലിയിൽ സ്കോട്ട്ലൻഡിനെതിരെ കളിക്കുന്നു.
“ഹാരി മാഗ്വെയറിന്റെ ആദ്യ ഗെയിം ഉടനെ വേണം ഒന്നല്ലെങ്കില്‍ അതു സ്കോട്ട്ലാണ്ടിനെതിരെ അത് പറ്റില്ലെങ്കില്‍ ചെക്ക് റിപബ്ലിക്കിനെതിരെ.ഹാരി മാഗ്വെയറിന്റെ ആദ്യ ഗെയിം അത് ഒരിക്കലും ഒരു നോക്കൌട്ട് മത്സരം ആയി കൂട.ഇനി അദ്ദേഹത്തിനെ അപ്പോഴും കണ്ടില്ല എങ്കില്‍ ഇനിയുള്ള ടൂര്‍ണമെന്റില്‍ അതുണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല.ഇംഗ്ലണ്ട് ജേഴ്സി ഇനി അണിയാന്‍ പോകുന്നത് സ്റ്റോൺസും മിംഗ്സും ആയിരിക്കും.” നെവില്ലേ സ്കൈ സ്പോര്‍ട്ട്സിനോട് പറഞ്ഞു.






































