European Football Foot Ball Top News

ലോകചാമ്പ്യനന്‍മാര്‍ ഇന്ന് നേര്‍ക്കുനേര്‍

June 15, 2021

ലോകചാമ്പ്യനന്‍മാര്‍ ഇന്ന് നേര്‍ക്കുനേര്‍

2018 ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് 2014 ചാമ്പ്യന്മാരായ ജർമ്മനിയെ മ്യൂണിക്കിൽ യൂറോ 2020 ൽ നേരിടാൻ തയ്യാറെടുക്കുന്നു.നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മത്സരം.ഇരു ടീമുകളും ഇത്തവണ ട്രോഫി നേടുക എന്ന ലക്ഷ്യത്തില്‍ ഉറച്ചാണ് വന്നിരിക്കുന്നത്.

എന്തെന്നാല്‍ ജോക്കിം ലോയുടെ അവസാന ടൂര്‍ണമെന്റില്‍ കിരീടം നേടി കൊണ്ട് കോച്ചിനെ യാത്രയയപ്പ് നല്‍കാന്‍ ആണ് ജര്‍മന്‍ പടയുടെ ആഗ്രഹം.അതുപോലെ കഴിഞ്ഞ തവണ ഫൈനലില്‍ എത്തിയിട്ടും ട്രോഫി കൈയെത്താ ദൂരത് വച്ച് നഷ്ട്ടപെടുത്തിയ ഫ്രാന്‍സ് തന്നെയാണ് ഇത്തവണത്തെ ടൂര്‍ണമെന്റ് ഫെവരിറ്റ്സ്.2000 ല്‍ ആണ് അവസാനമായി ഫ്രാന്‍സ് യൂറോ നേടിയത് അതിനാല്‍ ഈ ഒരു കിരീടം കൂടി നേടി കൊണ്ട് തന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി നേടാന്‍ ടെഷാംബ്സ് ആഗ്രഹിക്കുന്നു.

Leave a comment