പറങ്കികളുടെ യൂറോ കാമ്പെയിന് ഇന്ന് തുടക്കം കുറിക്കും ; ഹംഗറി എതിരാളികള്‍
തുടർച്ചയായി തങ്ങളുടെ രണ്ടാമത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടാൻ പോർച്ചുഗൽ തങ്ങളുടെ യൂറോ കാമ്പെയിന് ഇന്ന് തുടക്കം കുറിച്ചേക്കും.ഫെർണാണ്ടോ സാന്റോസിന്റെ ടീം യൂറോ 2020 കാമ്പെയ്ൻ തുറക്കുന്നത് ഹംഗറിയെതിരായ ബുഡാപെസ്റ്റിൽ ഏറ്റുമുട്ടലിലൂടെയാണ്.ഗ്രൂപ്പ് എഫിന്റെ കരുത്ത് കണക്കിലെടുത്ത് ചൊവ്വാഴ്ച ശക്തമായ ഒരു തുടക്കം കുറിക്കാൻ ആണ് പോര്‍ച്ചുഗല്‍ ലക്ഷ്യം ഇടുന്നത്.ഇനിയുള്ള മത്സരങ്ങളില്‍ ജര്‍മനി,ഫ്രാന്‍സ് എന്നിവര്‍ പോര്‍ച്ചുഗലിന് കനത്ത ഭീഷണി ഉയര്‍ത്തിയേക്കും.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്‍പതരക്കാണ് മത്സരം.കഴിഞ്ഞ ആറു മത്സരങ്ങളില്‍ തോല്‍വി അറിയാത്ത പോര്‍ച്ചുഗലിനെ ആണ് ഇന്ന് ഹംഗറി നേരിടാന്‍ പോകുന്നത്.സ്പെയിനിനെതിരെ ഉള്ള സൗഹൃദ മത്സരത്തില്‍ സമനില നേടി എങ്കിലും പിന്നീട് ഇസ്രായേലിനെതിരെ എതിരില്ലാത്ത നാല് ഗോള്‍ നേടി കൊണ്ട് പോര്‍ച്ചുഗല്‍ വിജയം നേടിയിരുന്നു.






































