എല്ലാവരുടെയും തുറന്ന വായ മോറാട്ട അടപ്പിക്കും എന്ന് ലപോര്‍ട്ട
തന്‍റെ ടീം സ്‌ട്രൈക്കറെ പിന്തുണച്ച് സ്‌പെയിൻ പ്രതിരോധ താരം ഐമെറിക് ലാപോർട്ട.ലാ റോജ സ്വീഡനുമായി 0-0 സമനിലയിൽ പിരിഞ്ഞ മത്സരത്തില്‍ താരത്തിന്‍റെ മോശം ഫിനിഷിങ്ങിനു അനേകം പഴി കേള്‍ക്കുന്നുണ്ട്.മോശം പ്രകടനം മൂലം സ്പെയിന്‍ ആരാധകര്‍ ടീമിനെ കൂക്കിയ സംഭവവും സ്ഥിതി വഷളാക്കി.
അദ്ധേഹത്തെ പോലൊരു സ്ട്രൈക്കറേ ഒരു മോശം പ്രകടനം കൊണ്ട് വിലയിരുത്താന്‍ പാടില്ല.അടുത്ത മത്സരത്തില്‍ മൂന്നു ഗോള്‍ നേടി കൊണ്ട് ഇപ്പോള്‍ കുറ്റം പറയുന്നവരുടെ വായ അവന്‍ അടപ്പിക്കും.ഇത് തീര്‍ച്ച.”മത്സരത്തിനു ശേഷം തന്റെ സഹതാരത്തെക്കുറിച്ച് ലാപോർട്ട പറഞ്ഞു.ലാപോർട്ടയുടെ അഭിപ്രായത്തെ മാനേജർ ലൂയിസ് എൻറികേ പിന്താങ്ങി.”ഒരുപാട് കാര്യങ്ങൾ നന്നായി ചെയ്യുന്ന മികച്ച കളിക്കാരനാണ്. ഇന്ന് ഭാഗ്യമില്ല, പക്ഷേ അതാണ് ഫുട്ബോൾ, അതാണ് ജീവിതം.” എന്നായിരുന്നു കോച്ചിന്റെ വെളിപ്പെടുത്തല്‍.






































